രാജപുരം: 2005-ല്‍ കേന്ദ്ര റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് സിപിഐ എം പനത്തടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ച് പ്രസവ ചികില്‍സ ആരംഭിക്കുക, വനത്തിനോട് ചേര്‍ന്നു കിടക്കുന്ന കൃഷി വാസയോഗ്യ സ്ഥലങ്ങള്‍ വനം വകുപ്പ് ഏറ്റെടുക്കുക, റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ നടപ്പാക്കുക, മലയോര മേഖലയില്‍ റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുക, പട്ടയ ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തടഞ്ഞ് കൊണ്ടുള്ള സുപ്രീം കോടതി വിധി റദ്ദ് ചെയ്യുക, മലയോര മേഖല കേന്ദ്രീകരിച്ച് പിഡബ്ല്യുഡി ഓഫീസ് ആരംഭിക്കുക തുടങ്ങി പ്രമേയങ്ങളും രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനം അംഗീകരിച്ചു. 8 വനിതകള്‍ ഉള്‍പ്പെടെ 29 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍ എന്നിവര്‍ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി കെ രാജന്‍, എം.രാജഗോപാലന്‍ എംഎല്‍എ, സാബു അബ്രഹാം, ജില്ലാ കമ്മിറ്റിയംഗം വി.വി.രമേശന്‍, ഒക്ലാവ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രസീഡിയത്തിന് വേണ്ടി യു.ഉണ്ണികൃഷ്ണനും, സംഘാടക സമിതിക്ക് വേണ്ടി ഷാലുമാത്യുവും നന്ദി പറഞ്ഞു. യു.തമ്പാന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപി എം പനത്തടി ഏരിയ സെക്രട്ടറിയായി ഒക്ലാവ് കൃഷ്ണനെ തെരഞ്ഞെടുത്തു. 19 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.