രാജപുരം: വൈദ്യുതി മേഖല കുത്തകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജപുരം സെക്ഷനിലെ ജീവനക്കാര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ ജാഥ രാജപുരം ടൗണിനെ വലം വെച്ച് ഓഫീസ് പരിസരത്ത് സമാപിച്ചു.സിപിഎം പനത്തടി ഏരിയ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ ജില്ലാ ജോ. സെക്രട്ടറിയുമായ അഡ്വ.ഷാലു മാത്യു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ തൂത്തെറിയാന്‍ കര്‍ഷകര്‍ പോരാടി വിജയിച്ചതു പോലെ വൈദ്യുതി നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ശക്തമായ സമരങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കെ എസ് ഇ ബി വര്‍ക്കേഴ്‌സ് യൂണിയന്‍ രാജപുരം യൂണിറ്റ് പ്രസിഡണ്ട് രാമകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു.സി ഐ ടി യു നേതാവ് യു.തമ്പാന്‍ നായര്‍ , മുഹമ്മദ് സാലി എം.എ,കോണ്‍ട്രാക്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രതിനിധി റോണി ആന്റണി , കെ.ഗണേശന്‍ , സാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.