രാജപുരം: ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കോളിയാര്‍ പാല്‍ക്കുളം ക്വാറിയില്‍ ഒരാള്‍ മരിച്ചു. മുക്കുഴി കത്തുണ്ടിയിലെ രമേശന്‍ (50) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു കോളിയാറിലെ കരിങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് തൊഴിലാളികള്‍ക്കാണ് ഇടിമിന്നലേറ്റത് പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയി എത്തിച്ചെങ്കിലും മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ രമേശന്‍ മരണപ്പെടുകയായിരുന്നു. കോളിയാര്‍ സ്വദേശികളായ സുമ, പ്രഭാകരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.