ഇരുമ്പുല്പന്നങ്ങളുടെ വില വര്‍ദ്ദനവും അനധികൃത സൈറ്റ് വര്‍ക്കേര്‍സിന്റെ കടന്നുകയറ്റവും നിയന്ത്രിക്കണം

പരപ്പ: ഇരുമ്പുല്പന്നങ്ങളുടെ വില വര്‍ദ്ദനവും അനധികൃത സൈറ്റ് വര്‍ക്കേര്‍സിന്റെ കടന്നുകയറ്റവും നിയന്ത്രിച്ച് വെല്‍ഡിംങ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്ന് കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിങ് യൂനിറ്റ് അസോസിയേഷന്‍ പരപ്പ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സാജു ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജോ: സെക്രട്ടറി എം. സജേഷ് കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി.വി സത്യാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.വി സുഗതന്‍ ഇന്‍ഷ്വറന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ ഭാരവാഹികളായ ഒ.പി.ടി പത്മനാഭന്‍, പി.ദിനേശന്‍, കെ.ഗംഗാധരന്‍, ബാബു ബാലകൃഷ്ണന്‍, മണികണ്ഠന്‍, എം ഗോപിനാഥന്‍, എന്നിവര്‍ സംസാരിച്ചു തോമസ് രാമച്ചനാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബിജു മാത്യു വരവ് - ചിലവ് കണക്കുകളും അവതരിപ്പിച്ചു. കെ ജെ  അനീഷ്  സ്വാഗതവും ജോയിച്ചന്‍ റോട്ടെക്ക് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി ഷിബു ജപമാല (പ്രസിഡന്റ്), കെ.ജെ അനീഷ് (സെക്രട്ടറി), രതീഷ് മുട്ടത്ത് ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply