രാജപുരം: എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എയ്ഡ്‌സ് റിബണ്‍ മാതൃകയില്‍ ദീപം തെളിയിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.സുകു, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാളെ രാവിലെ 9 മണിക്ക് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത്, കള്ളാര്‍ പഞ്ചായത്ത്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ എയ്ഡ്‌സ് സന്ദേശ റാലി നടത്തും.