
രാജപുരം: കോളിയാര്‍ പാല്‍ക്കുളം കരിങ്കല്‍ ക്വാറിയില്‍ അപകടം നടന്നത് ഇടിമിന്നലിന്റെ ആഘാതത്തില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് . ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്. മുക്കുഴി കത്തുണ്ടിയിലെ രമേശന്‍ (50) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാറ പൊട്ടിക്കാനായി കുഴിയില്‍ നിറച്ച് വച്ച വെടിമരുന്നിലേക്ക് ഘടിപ്പിച്ച വയറിലൂടെ ഇടിമിന്നലില്‍ വൈദ്യുതി പ്രവഹിച്ച് പാറ കൂട്ടം ഉഗ്ര സ്‌ഫോടനത്തോടെ പെട്ടിത്തെറിക്കുകയായിരുന്നു. പാറക്കഷണങ്ങള്‍ വീണാണ് രമേശന്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. ക്വാറി താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.