രാജപുരം: സ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റും, ബുദ്ധിസ്റ്റ് സു ചി ഫൗണ്ടേഷനും മാനന്തവാടി സെന്റ് കാമില്ലസ് സെമിനാരിയും സംയുക്തമായി നടത്തുന്ന കോവിഡ് 19 റിലീഫ് പ്രോജക്ടിന്റെ ഭാഗമായി പാണത്തൂര്‍ സെന്റ് മേരീസ് ദൈവാലയത്തിലെയും, എള്ളുകൊച്ചി ഇന്‍ഫന്റ് ജീസസ് ഇടവകയിലെയും, കല്ലപ്പള്ളി സെന്റ് അല്‍ഫോന്‍സാ ഇടവകയിലെയും 110 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് കൈമാറി. പാണത്തൂരില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരി. ഫാജോസഫ് പൗവ്വത്തില്‍, അസി. വികാരി ഫാ. ജെയിംസ് ഇലഞ്ഞിപറമ്പില്‍, കോ ഓര്‍ഡിനേറ്റര്‍ അജി പൂന്തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.