രാജപുരം: ഒടയന്‍ചാല്‍ റോട്ടറി ക്ലബ് ലോക ഭിന്നശേഷി ദിനത്തില്‍ ഇരിയ ഗവണ്മെന്റ് ഹൈസ്‌കൂളിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പഠന സാമഗ്രികളും മിഠായിയും വിതരണം ചെയ്തു. ചടങ്ങ് കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ ഉത്ഘാടനം ചെയ്തു. ഒടയന്‍ചാല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് കെമോഹനന്‍ നായര്‍, സെക്രട്ടറി ടി.ടി.സജി
വൈസ് പ്രസിഡന്റ് തമ്പാന്‍ മാരാര്‍, ഇ.കെ.ഷാജി, ഇരിയ ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍, ബി ആര്‍ സി സ്റ്റാഫ് അംഗങ്ങള്‍ ഭിന്ന ശേഷി കുട്ടികളുടെ പരിശീലകര്‍ കുട്ടികളുടെ മാതാപിതാക്കള്‍ നിരവധി സമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply