രാജപുരം: പരപ്പ ക്ഷീര വികസന യൂണിറ്റിന്റെയും ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടിയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് കാലിത്തീറ്റ വിതരണ ഉത്ഘാടനവും നടത്തി. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉത്ഘാടനം നിര്‍വ്വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത അരവിന്ദ് പഞ്ചായത്ത് മെമ്പര്‍ സജിനി മോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പരപ്പ ക്ഷീര വികസന ഓഫീസര്‍ പി.വി.മനോജ് കുമാര്‍ , ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എസ്.ശ്രീജിത്ത് എന്നിവര്‍ ക്‌ളാസെടുത്തു. സംഘം പ്രസിഡന്റ് കെ.എന്‍.സുരേന്ദ്രന്‍ നായര്‍ സ്വാഗതവും സെക്രട്ടറി സി.എസ്.പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു