തുഹിനം 2021 ചിത്രകലാ ക്യാമ്പിന് റാണിപുരത്ത് തുടക്കമായി.

രാജപുരം : ആര്‍ക്കേവ് ബ്രഷ് റൈറ്റിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ ജലഛായ ചിത്രരചന ക്യാംപ് തുഹിനം 2021 റാണിപുരത്ത് ആരംഭിച്ചു. റാണിപുരം കെടിഡിസി റിസോര്‍ട്ട് കെട്ടിടത്തിന്റെ പ്രധാന ഭാഗത്ത് അന്‍പതിലധികം കലാകാരന്മാര്‍ ചേര്‍ന്ന് ചുമര്‍ ചിത്രരചന നടത്തിയത് വേറിട്ട കാഴ്ചയായി. കേരള ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവ് വിനോദ് അമ്പലത്തറ, സന്തോഷ് പള്ളിക്കര, ബാബു തോമസ്, ഇ.വി.അശോകന്‍, ഗഫൂര്‍ ലീഫ് എന്നിവര്‍ ചേര്‍ ന്ന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രേഖിത നാരായണന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ജലചിത്ര രചന ക്യാംപിന് ജില്ലാ സെക്രട്ടറി വരദ നാരായണന്‍, ക്യാംപ് ഡയറക്ടര്‍ അശ്വതി പ്രഭാകരന്‍, പിആര്‍ഒ സുകുമാരന്‍ പൂച്ചക്കാട്, ഹര്‍ഷ ദിനേശന്‍, ഉണ്ണി അപര്‍ണ, മനോജ് പട്ടേന, ജെപി ജന്നന്‍, വിനോദ് ശില്‍പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി . ക്യാംപ് ഫയര്‍, ശിങ്കാരി മേളം എന്നിവ ക്യാംപിനെ വ്യത്യസ്തമാക്കി വരയും ജീവിതവും എന്ന വിഷയത്തില്‍ ബാലചന്ദ്രന്‍ കൊട്ടോടി ക്ലാസെടുത്തു. ക്യാംപ് ഇന്ന് സമാപിക്കും.

Leave a Reply