- രാജപുരം: പൂര്‍വ പിതാക്കന്‍മാരുടെ കഠിനാധ്യാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും ഫലമാണ് ഇന്ന് കുടിയേറ്റ ജനത അനുഭവിക്കുന്ന നേട്ടങ്ങളുടെ പിന്നിലെന്ന് കോട്ടയം അതിരൂപതാ മേത്രാപൊലീത്ത മാര്‍.മാത്യു മൂലക്കാട്ട്. രാജപുരം ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിവ്യബലിക്ക് അതിരൂപതാ മെത്രാപൊലീത്ത കാര്‍മ്മിത്വം വഹിച്ചു. രാജപുരം ഫൊറോനാ ദേവാലയത്തിനു കീഴിലുള്ള മുഴുവന്‍ ദേവാലയങ്ങളിലെയും വികാരിമാര്‍ സഹകാര്‍മ്മികരായിരിന്നു. സമാപന സമ്മേളനത്തില്‍ ഫൊറോനാ വികാരി ഷാജി വടക്കേതൊട്ടി അധ്യക്ഷത വഹിച്ചു. ഫാ.ഫിലിപ്പ് ആനിമൂട്ടില്‍, എം.എം.സൈമണ്‍, ജിജി കിഴക്കേപ്പുറത്ത്, ഒ.ജെ.മത്തായി ഒരപ്പാങ്കല്‍ എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളന വേദിയില്‍ കുടിയേറ്റവര്‍ഷമായ 1943-ല്‍ കുടിയേറ്റ മണ്ണിലെത്തിയവര്‍, വിവാഹജീവിതത്തിന്റെ അന്‍പത് വര്‍ഷം പിന്നിടുന്നവര്‍, മികച്ച ജൈവകര്‍ഷകര്‍ തുടങ്ങി വിവിധ ആളുകളെ ആദരിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും സംഘടിപ്പിച്ചു