കൊട്ടോടിയില്‍ റോഡിന് നടുവില്‍ സ്ഥാപിച്ച ടാര്‍ വീപ്പയില്‍ നിന്നും ടാര്‍ ഉരുകി ഒലിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.

രാജപുരം: കൊട്ടോടി ടൗണില്‍ നിന്നും വലിയ പാലത്തിലേക്ക് കയറുന്ന ഭാഗത്ത് റോഡിന് നടുവില്‍ സ്ഥാപിച്ച ടാര്‍ വീപ്പയില്‍ നിന്നും ടാര്‍ ഉരുകി ഒലിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഇരു ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ തിരിഞ്ഞു പോകാന്‍ സൗകര്യത്തിനായി മധ്യഭാഗത്തായി റോഡ് പണിക്കായി കൊണ്ടുവന്ന ടാര്‍ നിറച്ച വീപ്പ ആരോ എടുത്തു വയ്ക്കുകയായിരുന്നു. ഇത് പൊട്ടിയൊലിച്ച് ടാര്‍ റോഡില്‍ നിറഞ്ഞതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. റോഡില്‍ ഒലിച്ചിറങ്ങിയ ടാര്‍ ഉച്ച സമയത്ത് ഉരുകിയ നിലയിലാകും. ഇതറിയാതെ വരുന്ന വാഹനങ്ങളും , കാല്‍നടയാത്രക്കാരും ടാറില്‍ പെടുന്നത് പതിവായി. ടാര്‍ വീപ്പയും ഒലിച്ചിറങ്ങിയ ടാറും നീക്കം ചെയ്തില്ലെങ്കില്‍ റോഡില്‍ കൂടി യാത്ര ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാകും.

Leave a Reply