
രാജപുരം: കോളിച്ചാലില്‍ റോയല്‍ ട്രാവന്‍കോര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. മലയോര മേഖലയുടെ സിരാകേന്ദ്രമായ കോളിച്ചാലില്‍ നാണ്യവിള കര്‍ഷകര്‍ക്ക് ഗ്രാമീണ വ്യാപാരികളുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കണമെന്ന് റോയല്‍ ട്രാവന്‍കോര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കോളിച്ചാല്‍ ശാഖ ഉദ്ഘാടനം ചെയ്തുകൊണ്ട് കമ്പനി മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ചക്രപാണി പറഞ്ഞു. കാര്‍ഷിക തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷനും പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പ് വരുത്തണം എങ്കിലേ കാര്‍ഷിക തൊഴില്‍ മേഖല ഇന്ത്യയില്‍ ശക്തമാവുകയുള്ളൂ. റീജണല്‍ മാനേജര്‍ പ്രസാദ് ഒ നായര്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, കേരള വ്യാപരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍