റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി രാജപുരം ശാഖ പ്രവര്‍ത്തനമാരംഭിച്ചു.

രാജപുരം: റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി രാജപുരം ശാഖ രാഹുല്‍ ചക്രപാണി ഉത്ഘാടനം ചെയ്തു. കാര്‍ഷിക തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷനും പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു വരുത്തണമെന്നും, എങ്കിലേ കാര്‍ഷിക തൊഴില്‍ മേഖല ഇന്ത്യയില്‍ ശക്തമാകുകയുള്ളു എന്നും രാഹുല്‍ ചക്രപാണി പറഞ്ഞു.
റീജിയണല്‍ മാനേജര്‍ പ്രസാദ് ഒ നായര്‍ അധ്യക്ഷത വഹിച്ചു. രാജപുരം ഹോളി ഫാമിലി ഫോറോന ചര്‍ച്ച് വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് പ്രസിഡന്റ് പി.ടി തോമസ്, സിപിഎം രാജപുരം ലോക്കല്‍ സെക്രട്ടറി എ.കെ.രാജേന്ദ്രന്‍ , കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് സെക്രട്ടറി എം.എംസൈമണ്‍, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം എകെ.മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഏരിയ മാനേജര്‍ ദിപുമോന്‍ ജോസ് സ്വാഗതവും ബ്രാഞ്ച് മാനേജര്‍ അഖില്‍ തോമസ് നന്ദിയും പറഞ്ഞു. കര്‍ഷകരായ ബേബി പേഴുംകാട്ടില്‍, മാത്യു പാറകുളം എന്നിവരെ ആദരിച്ചു.

Leave a Reply