രാജപുരം: ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മികച്ച ക്ഷീര കര്‍ഷകയായ ദീപ നായരെ ക്ഷീര വികസന വകുപ്പ് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ഉഷ. കെ ആദരിച്ചു. പൊതുയോഗത്തില്‍ സംഘം പ്രസിഡന്റ് കെ.എന്‍. സുരേന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. 16 കോടി രൂപയുടെ 2021-22 വര്‍ഷത്തെ ബഡ്ജറ്റ് സെക്രട്ടറി സി.എസ്.പ്രദീപ് കുമാര്‍ അവതരിപ്പിച്ചു. സംഘം ഡയറക്ടര്‍ മോഹന്‍ദാസ് .കെ.സി. സ്വാഗതവും ഡയറക്ടര്‍ എ.പി.ബാലചന്ദ്രന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. 20 ല്‍ പരം പശുക്കളെ വളര്‍ത്തുന്ന ദീപ നായര്‍ക്ക് പരപ്പ ബ്ലോക്കിലെ ഏറ്റവും നല്ല കര്‍ഷകയ്ക്ക് ഉള്ള അവാര്‍ഡും ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 36858 ലിറ്റര്‍ പാല്‍ ബളാംതോട് സംഘത്തില്‍ നല്‍കിയ ദീപ നായര്‍ 13,69,246 രൂപ പാല്‍ വിലയായി കൈപ്പറ്റി.