പൂടംകല്ല് താലൂക്കാശുപത്രിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി.

രാജപുരം: പൂടംകല്ല് താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥ അവസാനിപ്പിക്കുക, ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് തുറന്ന് പ്രവര്‍ത്തിക്കുക, ആശുപത്രി യോടുള്ള കേരള ഗവണ്‍മെന്റിന്റെ അവഗണന അവസാനിപ്പിക്കുക , അശുപത്രിയിലെ അനധികൃത നിയമനങ്ങള്‍ അവസാനിപ്പിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കളളാര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍പൂടംകല്ല് താലൂക്കാശുപത്രിക്ക് മുന്നില്‍ പ്രതിഷേധധര്‍ണ്ണ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയരാജ് എബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, ബ്ലോക്ക് മെംബര്‍ രേഖ സി, സജി പ്ലച്ചേരി, യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് മാരായ സന്തോഷ് ചാക്കോ, വിനോദ് പൂടംകല്ല്, കെ എസ് യു ജില്ലാ സെക്രട്ടറി ഹര്‍ഷിക് ഭട്ട്, എന്നിവര്‍ പ്രസംഗിച്ചു.നവനീത് നാരായണന്‍ സ്വാഗതവും, സതിഷ് കപ്പള്ളി നന്ദിയും പറഞ്ഞു

Leave a Reply