രാജപുരം: നെഹ്‌റു യുവകേന്ദ്രയുടേയും, എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എണ്ണപ്പാറയില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് അംഗം എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രമേശന്‍ മലയാറ്റുകര അദ്ധ്യക്ഷനായി. എം.സുരേഷ് കുമാര്‍., സി.സതീശന്‍ , നവ്യ കുഞ്ഞികണ്ണന്‍, കണ്ണന്‍,മന്യ മാധവന്‍, കെ.മനു തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.ശ്രീജിത് സ്വാഗതവും, പ്രിയേഷ് കുമാര്‍ നന്ദിയും പറഞ്ഞു. 18 നും 29 നും ഇടയില്‍ പ്രായമുള്ള 25 യുവതികള്‍ക്കാണ് പരിശീലനം ലഭിക്കുക.