ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പനത്തടി ഏരിയ കമ്മിറ്റി ഒരു ലക്ഷം രൂപ നല്‍കി.

രാജപുരം: ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള കുടുംബ സഹായ നിധിയിലേക്ക് ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ( സി ഐ ടി യു) പനത്തടി ഏരിയ കമ്മിറ്റി ഒരു ലക്ഷം രൂപ നല്‍കി. യൂണിയന്‍ ജില്ലാ ട്രഷറര്‍ എം.വി.കൃഷ്ണന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് തുക കൈമാറി. യൂണിയന്‍ ഏരിയ സെക്രട്ടറി എ.ഇ.സെബാസ്റ്റ്യന്‍, സിപിഎം ഏരിയ കമ്മിറ്റി അംഗം പി. തമ്പാന്‍, പാണത്തൂര്‍ ലോക്കല്‍ സെക്രട്ടറി ബിനു വര്‍ഗീസ്, യൂണിയന്‍ ഡിവിഷണല്‍ സെക്രട്ടറി ജിനില്‍ മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply