രാജപുരം: കൊട്ടോടി പുഴയില്‍ ചെക്ക്ഡാം നിര്‍മിക്കണമെന്നാവശ്യപെട്ട് പഞ്ചായത്തംഗം ജോസ് പുതുശേരിക്കാലായുടെ നേതൃത്വത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എം എല്‍ എ ഇ . ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കി. ചെക്ക്ഡാം നിര്‍മിക്കാന്‍ ടെന്‍ഡര്‍ കഴിഞ്ഞ് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പിന്നീട് നിര്‍ത്തി വയ്ക്കുകയായിരുന്നു. ചെക്ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.