കുടുംബ സഹായ നിധിയിലേക്ക് വടംവലി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഒരു ലക്ഷം രൂപ നല്‍കി.

രാജപുരം: പാണത്തൂര്‍ ലോറി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍കൈത്താങ്ങായി വടംവലി അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് നീലേശ്വരത്തെ കെ.പി.അരവിന്ദാക്ഷന്‍ ഒരു ലക്ഷം രൂപ നല്‍കി. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് തുക ഏറ്റുവാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് ജനകീയ കമ്മിറ്റി വൈസ് ചെയര്‍മാന്‍മാരായ കെ.കെ.വേണുഗോപാല്‍, കെ.ജെ.ജെയിംസ്, കണ്‍വീനര്‍ എം.എം.തോമസ്, ജനപ്രതിനിധികളായ എന്‍.വിന്‍സെന്റ്, സുപ്രിയ ശിവദാസ് , കെ.എസ്. പ്രീതി, ഹരിദാസ്,രാധാകൃഷ്ണ ഗൗഡ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply