രാജപുരം: കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഭരണസമിതി അധികാരമേറ്റു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയി കെ.കമലാക്ഷി, വൈസ് ചെയര്‍പേഴ്‌സണ്‍ ആയി ഏലമ്മ എബി ജേക്കബ് എന്നിവരും, വിവിധ വാര്‍ഡുകളില്‍ നിന്നായി സിഡിഎസ് അംഗങ്ങളായി ജെയ്സി ജോണ്‍- ആടകം, സാലി ബേബി -ചേടിക്കുണ്ട്, ജെസ്സി റോയ് -പൂക്കയം, കെ.മോഹിനി -കോളിച്ചാല്‍, നിഷ ജനാര്‍ദ്ദനന്‍ -മാലക്കല്ല്, ലീലമണി -കള്ളാര്‍, സിന്ധു സോണി-വണ്ണാത്തിക്കാനം, സുമി പ്രകാശ് -രാജപുരം, പ്രേമ സുരേഷ് -പൂടംകല്ല്, സാവിത്രി അയ്യപ്പന്‍-ചേറ്റുക്കല്ല്, ദീപ്തി -കൊട്ടോടി, സുമ ബാബുരാജ് -മഞ്ഞങ്ങാനം എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റു. പഴയ സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള യാത്രയപ്പും പുതിയ സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള സ്വീകരണവും നടന്നു. പ്രസ്തുത ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട്..ടി.കെ.നാരായണന്‍, വൈസ് പ്രസിഡണ്ട് പ്രീയ ഷാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഗോപി, ചെയര്‍പേഴ്‌സണ്‍ പി.ഗീത, മെമ്പര്‍മാരായ വി.സവിത, ലീല ഗംഗാധരന്‍. മിനി ഫിലിപ്പ്, കെ.വനജ, ജോസ് പുതുശേരി ക്കാലായില്‍ , ബി.അജിത്ത് കുമാര്‍ പഞ്ചായത്ത് സെക്രട്ടറി കെ.ബാലകൃഷ്ണന്‍ , അസിസ്റ്റന്റ് സെക്രട്ടറി ജോസ് , മുന്‍ അസിസ്റ്റന്റ് സെക്രട്ടറി കെ.രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു