രാജപുരം: പനത്തടി പഞ്ചായത്ത് 14-ാം വാര്‍ഡിലെ മൊട്ടയം കൊച്ചി – ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. റോഡിനുവേണ്ടി സ്ഥലം വിട്ടു കൊടുത്ത അഡ്വ. ശശിധരന്‍ നമ്പ്യാരെ ചടങ്ങില്‍ ആദരിച്ചു.. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.പത്മകുമാരി , കെ.പി.സുരേഷ്, സുനില്‍ മാടക്കല്‍, വി.സി.ദേവസ്യ, എന്‍.ആര്‍.ദിലീപ് , കെ.അനില്‍കുമാര്‍, എം.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.കെ.ഗോപിനാഥന്‍ സ്വാഗതവും പി.കെ.നാരായണന്‍ നന്ദിയും പറഞ്ഞു.