രാജപുരം: പാണത്തൂര്‍ -പരിയാരത്തു ലോറി അപകടത്തില്‍ മരണപ്പെട്ട 4പേരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി മറാട്ടി സംരക്ഷണ സമിതി വെള്ളരിക്കുണ്ട് താലൂക് കമ്മിറ്റി, എംപ്ലോയീസ് ആന്‍ഡ് റിട്ടയര്‍മെന്റ് ഗ്രൂപ്പ് സംയുക്തമായി ശേഖരിച്ച 1,86,600 രൂപ മറാട്ടി സംരക്ഷണ സമിതി പ്രസിഡന്റ് ടി.പി. പ്രസന്നന്‍ പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിനെ ഏല്‍പ്പിച്ചു. ചടങ്ങില്‍ എംപ്ലോയീസ് ആന്‍ഡ് റിട്ടയര്‍മെന്റ് പ്രസിഡന്റ് കെ.ബി.രാമു, സെക്രട്ടറി ബാബു പാണത്തൂര്‍, ട്രഷറര്‍ ജയരാജ്, സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ശ്രീധരന്‍ കോയതടുക്കം, സെക്രട്ടറി കെ.സി. ബാലകൃഷ്ണന്‍, ട്രഷറര്‍ വി.കെ. കൃഷ്ണന്‍, മറ്റു സമുദായ അംഗങ്ങളും പങ്കടുത്തു.