സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്തിന് മുന്നില്‍ നടന്ന സമരം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
രാജപുരം:കുടിവെള്ള ക്ഷാമം രൂക്ഷമായ കള്ളാര്‍ പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവൃത്തി ആരംഭിച്ച പെരുമ്പള്ളി കുടിവെള്ള പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കുക, പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പക്ഷപാതമില്ലാതെ ഒരുപോലെ ഫണ്ട് അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക, അണഞ്ഞ് കിടിക്കുന്ന വഴി വിളക്കുകള്‍ നന്നാക്കുക, പഞ്ചായത്ത് വിതരണം ചെയ്ത് കൂട്ടത്തോടെ ചത്ത കോഴികള്‍ക്ക് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തൂടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐ എം രാജപുരം, കള്ളാര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കള്ളാര്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജപുരം ലോക്കല്‍ എ കെ രാജേന്ദ്രന്‍ അധ്യക്ഷനായി. പി കെ രാമചന്ദ്രന്‍, ജോഷി ജോര്‍ജ്ജ്, സിജോ ചാമക്കാലയില്‍ എന്നിവര്‍ സംസാരിച്ചു. കള്ളാര്‍ കെ ബി രാഘവന്‍ സ്വാഗതം പറഞ്ഞു.