പുതപ്പ് വിൽക്കാനെന്ന പേരിൽ ഇതര സംസ്ഥാനക്കാരുടെ കറക്കം: വീട്ടുകാർ ഭീതിയിൽ.
രാജപുരം: കൊട്ടോടിയിലും പരിസരപ്രദേശങ്ങളിലും പുതപ്പ് വിൽക്കാനെന്ന പേരിൽ എത്തുന്ന ഇതര സംസ്ഥാനക്കാരുടെ പെരുമാറ്റത്തിൽ സംശയം. പുതപ്പ് വേണ്ടെന്ന് പറഞ്ഞാലും വീടിനെ ചുറ്റിപ്പറ്റി നിൽക്കുന്നതിനാൽ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ഭീതിയിലാണ്. ഇത്തരത്തിൽ കൊട്ടോടിയിലെ ഒരു വീട്ടിൽ എത്തിയ പുതപ്പ് വിൽപനക്കാരനെ നാട്ടുകാർ ഓടിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ഇത്തരത്തിൽ നിയന്ത്രണമില്ലാതെ എത്തുന്നവർക്കെതിരെ പോലീസ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.