മൊട്ടയം കൊച്ചി – ഒറോട്ടിക്കാനം – മൊട്ടയ കൊച്ചി കോളനി റോഡ് ഉദ്ഘാടനം ചെയ്തു.

മൊട്ടയം കൊച്ചി – ഒറോട്ടിക്കാനം – മൊട്ടയ കൊച്ചി കോളനി റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: പുതിയതായി നിർമ്മിച്ച താഴെ മൊട്ടയം കൊച്ചി – ഒറോട്ടിക്കാനം – മൊട്ടയ കൊച്ചി കോളനി റോഡിന്റെ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് നിർവ്വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ എം.പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി.സുരേഷ്, വി.സി.ദേവസ്യ, കെ.കുഞ്ഞിക്കണ്ണൻ, എൻ.ആർ. ദിലീപ് , സുനിൽ മാടക്കൽ, ഊര് മൂപ്പൻ എം.നാരായണൻ , ജോസഫ് ചുള്ളിക്കര, ഗംഗാധരൻ കോളിച്ചാൽ എന്നിവർ ആശംസകൾ നേർന്നു. ജോണി ഒറിത്തയിൽ സ്വാഗതവും എൻ.എസ്.ബാബു നന്ദിയും പറഞ്ഞു.

Leave a Reply