റിബിൽഡ് കേരള പദ്ധതിയിൽ കള്ളാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ആരംഭിച്ച ചിന്നൂസ് ബേക്ക്സ് ഉദ്ഘാടനം ചെയ്തു.
രാജപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി കേരള സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന റിബിൽഡ് കേരള പദ്ധതിയിൽ കള്ളാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രിയദർശിനി കുടുംബശ്രീ അംഗമായ സൗമ്യയുടെ നേതൃത്വത്തിൽ ആരംഭിച്ച ചിന്നൂസ് ബേക്സ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ഗീത അദ്ധ്യക്ഷത വഹിച്ചു. ഫ.ജോർജ് എളുക്കുന്നേൽ മുഖ്യാതിഥിയായി . വാർഡ് മെമ്പർ സവിത , ഷരീഫ , എംഇ സിമാരായ പ്രേമ സുരേഷ് ചിത്ര, എ ഡി എസ് വൈസ് ചെയർപേഴ്സൺ ശ്രീജ എന്നിവർ പ്രസംഗിച്ചു.. സി ഡി എസ് വൈസ് ചെയർപേഴ്സൺ ഏലമ്മ എബി സ്വാഗതവും സംരംഭക സൗമ്യ നന്ദിയും പറഞ്ഞു.