കള്ളാർ പഞ്ചായത്ത് ബിജെപി എൺപത്തിമൂന്നാം ബൂത്ത് സമ്മേളനം സംഘടിപ്പിച്ചു.

രാജപുരം: ബിജെപി കള്ളാർ പഞ്ചായത്ത് എൺപത്തിമൂന്നാം ബൂത്ത് സമ്മേളനവും ദിൻദയാൽ ഉപാധ്യായ അനുസ്മരണവും നടന്നു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം.മധുസൂദനൻ അധ്യക്ഷത വഹിച്ചു. ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ, കള്ളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.കെ.മാധവൻ, സി.ബാലകൃഷ്ണൻ നായർ, മണ്ഡലം വൈസ് പ്രസിഡന്റ് ഭാസ്കരൻ കാവുങ്കാൽ, പതിനാലാം വാർഡംഗം എം.കൃഷ്ണകുമാർ , മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിനീത് മുണ്ടമാണി, ശ്രീജിത്ത് പറകളായി, എൺപത്തിനാലാം ബൂത്ത് പ്രസിഡന്റ് കെ.രതീഷ് എന്നിവർ സംബന്ധിച്ചു.

Leave a Reply