മത്സ്യകൃഷി പരിശീലനപരിപാടി സംഘടിപ്പിച്ചു.

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹികസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കുമായി സഹകരിച്ച് ( നബാര്‍ഡ്) കാസര്‍ഗോഡ് ജില്ലയിലെ കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ പെട്ട പൂക്കയം പ്രദേശത്തെ 30 വനിതകള്‍ക്കായി സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി പൂക്കയം സെന്റ് സ്റ്റീഫന്‍ പാരിഷ് ഹാളില്‍ വച്ച്, മത്സ്യകൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ നിര്‍വഹിച്ചു. നബാര്‍ഡ് കാസര്‍ഗോഡ് ജില്ല എ ജി എം ദിവ്യ കെ ബി അധ്യക്ഷതവഹിച്ചു സംസാരിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാദര്‍ സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം ആശംസിച്ചു. പൂക്കയം സെന്റ് സ്റ്റീഫന്‍സ് പള്ളി വികാരി ഫാദര്‍ ഷിനോജ് വെള്ളായിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മാസ്സ് റീജണല്‍ കോര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ് ആശംസ അറിയിച്ചു സംസാരിച്ചു. ആനിമേറ്റര്‍ ജോസി മത്തായി നന്ദി പറഞ്ഞു. പത്തു ദിവസത്തെ പരിശീലന പരിപാടിയില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും. പരിശീലന പരിപാടിക്ക് മാസ്സ് പ്രോജക്ട് ഓഫീസര്‍അഞ്ജനാ വര്‍ഗീസ്, മനോജ് വി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply