കോളിച്ചാൽ എൻഎസ്എസ് എസ്റ്റേറ്റിൽ തീപിടുത്തം: ആയിരത്തോളം റബർ തൈകൾ കത്തി നശിച്ചു.

രാജപുരം : കോളിച്ചാൽ എരിഞ്ഞിലംകോട്ടെ എൻ എസ് എസ് എസ്റ്റേറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ആയിരത്തോളം റബർ തൈകൾ കത്തി നശിച്ചു. ഇന്നു മുന്നരയോടെയാണ് തീ പിടിച്ചത്. രണ്ടു വർഷം പ്രയമായ ആയിരത്തോളം റബർ തൈകൾ കത്തി നശിച്ചു. നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കാറ്റിൽ തീ കുടുതൽ ഭാഗത്തേയ്ക്കു പടർന്നതിനെ തുടർന്ന് കുറ്റിക്കോലിൽ നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. സ്റ്റേഷൻ ഓഫിസർ ഷാജി ജോസഫ്, ഫയർമാൻ സണ്ണി ഇമ്മാനുവേൽ, സുരേഷ് കുമാർ, ദേവദത്തൻ, ഡ്രൈവർ പ്രേംകുമാർ, ഹോംഗാർഡ് സന്തോഷ് കുമാർ, രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply