
ചാക്കോ നിര്‍വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്വാശ്രയ സംഘങ്ങളില്‍ പ്രവര്‍ത്തിച്ച് പഞ്ചായത്ത് സാരഥികളായി തിരഞ്ഞെടുക്കപ്പെട്ട ആന്‍സി ജോസഫ് ചുള്ളിക്കര,മിനി ഫിലിപ്പ് പൂക്കയം, ജിനി വിനോയ് ഒടയഞ്ചാല്‍ എന്നിവരെ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പൊന്നാട നല്‍കി ആദരിച്ചു. ആഘോഷപരിപാടികള്‍ക്ക് രാജപുരം ആനിമേറ്റര്‍ ഷൈനി ജോണ്‍ നന്ദി അറിയിച്ചു. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ സെമിനാറില്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മിനി ഷിജു പാലക്ക തടത്തില്‍ ക്ലാസ് നയിച്ചു. പ്രോഗ്രാമിന് രാജപുരം മേഖല കോഡിനേറ്റര്‍ ആന്‍സി ജോസഫ്, അനിമേറ്റസ് എന്നിവര്‍ നേതൃത്വം നല്‍കി. 500 വനിതകള്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്തു.