രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഐ ടി ഫെസ്റ്റിന്റെ ആദ്യ ദിനത്തില്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ തമ്മില്‍ ഉള്ള മത്സരംങ്ങള്‍ നടന്നു. രണ്ടാം ദിനത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വിവര സാങ്കേതിക വിദ്യയുടെ വിവിധ മേഖലകളില്‍ നടന്ന വാശിയെറിയ മത്സരങ്ങളില്‍ സെന്റ് മേരീസ് സ്‌കൂള്‍ ചെറുപനത്തടി ഒന്നാം സ്ഥാനവും, ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊട്ടോടി രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ സമ്മാനദാനം കോളേജ് ബര്‍സാര്‍ ഫാ.ഡിനോ കുമ്മാനികാട്ട് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബിജു ജോസഫ്,വൈസ് പ്രിന്‍സിപ്പല്‍ ആശ ചാക്കോ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.ഡിപ്പാര്‍ട്‌മെന്റ് അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും ഒത്തൊരുമിച്ചു ചേര്‍ന്നു നടത്തിയ പ്രോഗ്രാം വളരെ ആവേശത്തോടെ ആണ് പര്യവസാനിച്ചത്