കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വനിതാ റാലി നടത്തി.

രാജപുരം: കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വനിതാദിന റാലിയും സ്ത്രി സുരക്ഷ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. മാലക്കല്ല് ടൗണ്‍ മുതല്‍ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയം വരെ 500 ല്‍ പരം കുടുംബശ്രീ വനിതകള്‍ റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന സ്ത്രി സുരക്ഷ ബോധവല്‍ക്കരണ ക്ലാസ്സ് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. കമലാക്ഷിയുടെ അദ്ധ്യക്ഷതയില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി. രേഖ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഗീത, എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി ജോസ് അബ്രാഹം സ്വാഗതവും സി.ഡി.എസ് മെമ്പര്‍ പ്രേമ സുരേഷ് നന്ദിയും പറഞ്ഞു. അമ്പലത്തറ പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥ സി.കെ.രതി ക്ലാസെടുത്തു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, സി.ഡി.എസ് ,എ ഡി.എസ് അംഗങ്ങള്‍ ,കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply