
ചുള്ളിക്കര : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ മജിലിസും സംഘടിപ്പിച്ചു.
മാര്‍ച്ച് 8 ന് ചൊവ്വാഴ്ച രാത്രി 7 മണിക്ക് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ വെച്ച് നടന്ന പരിപാടിയില്‍ ഷിഹാബുദീന്‍ അഹ്‌സനി അനുസ്മരണ പ്രഭാഷണം നടത്തി.
സമുദായ പുരോഗതിക്കായി സമഭാവനയോടെ സജീവമായി പ്രവര്‍ത്തിച്ചിരുന്നതോടൊപ്പം,കാരുണ്യവും മത സാഹോദര്യവും എക്കാലവും ഉയര്‍ത്തിപ്പിടിച്ച താങ്ങും തണലുമായിരുന്നു
തങ്ങള്‍.
ജീവിതത്തിന്റെ സഞ്ചാര പഥങ്ങളില്‍
സങ്കീര്‍ണ്ണതയുടെ ഇരുട്ട് പരക്കുമ്പോള്‍ പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്നേകി തന്ന നന്മയുടെ പൂനിലാവ്
കൂടിയായിരുന്നു
വേദനയോടെ നമ്മോട് വിടപറഞ്ഞ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും, സയ്യിദന്മാരുടെയും പണ്ഡിതന്മാരുടെയും മരണങ്ങള്‍ സമുദായത്തിന് തീരാ നഷ്ടമാണെന്നും അനുസ്മരണ പ്രഭാഷണത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
അസ് അദ് നഈമി, ബഷീര്‍ സഖാഫി, അബ്ദുല്‍ റഹിമാന്‍ നൂറാനി, കെ അബ്ദുല്ല ഹാജി എന്നിവര്‍ ദുആ മജിലിസിന് നേതൃത്വം നല്‍കി.