രാജപുരം: കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍, ഊട്ടുനേര്‍ച്ച എന്നിവയ്ക്ക് തുടക്കമായി. വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റി. ഫാ.ഡോ.ജേക്കബ് ചാണിക്കുഴി തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. നാളെ മുതല്‍ നടക്കുന്ന ദിവ്യകാരുണ്യ ആരാധന, ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ.ജോസഫ് ചെറുശ്ശേരി കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, ഫാ.ജോസ് പൗവ്വത്തില്‍, ഫാ.മൈക്കിള്‍ മഞ്ഞക്കുന്നേല്‍, ഫാ.ആന്റണി മറ്റക്കോട്ടില്‍, ഫാ.ജോസഫ് പുതുമ ഫാ.മാത്യു വയലാമണ്ണില്‍, ഫാ.ഡോ.ജോണ്‍സണ്‍ അന്ത്യാംകുളം, ഫാ.ഷിബു മണ്ണഞ്ചേരില്‍, ഫാ.മനോജ് വല്ലാട്ട്, ഫാ.മാത്യു കന്നുവീട്ടില്‍, ഫാ.ജോഷി നെച്ചിമ്യാലില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 19ന് സമാപന ദിനത്തില്‍ തലശ്ശേരി അതിരൂപത വികാരി ജനറല്‍ ഡോ.മോണ്‍ അലക്‌സ് താരാമംഗലം തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച.