ഇരിയ കണ്ണോത്ത് ആറു ക്വിന്റൽ റബ്ബർ ഷിറ്റും, രണ്ടു ക്വിന്റൽ കുരുമുളകും കത്തി നശിച്ചു.

രാജപുരം: ഇരിയ കണ്ണോത്ത് കമലപ്ലാവിലെ ജോൺ ജോസഫിന്റെ ഓടു മേഞ്ഞ വീടിനോടു ചേർന്ന ചിമ്മിനിയിൽ തീ പിടിച്ചു ഭാഗികമായി കത്തി നശിച്ചു. ഉണങ്ങാനിട്ട ആറു ക്വിന്റൽ റബ്ബർ ഷിറ്റും , ഇതിനുള്ളിൽ സൂക്ഷിച്ച രണ്ടു ക്വിന്റൽ കുരുമുളകും കത്തിനശിച്ചു. കാഞ്ഞങ്ങാടു നിന്നും സ്റ്റേഷൻ ഓഫീസർ പി.വി.പവിത്രന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഗ്രെഡ് അസി: സ്റ്റേഷൻ ഓഫീസർ കെ.സതീഷ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രാജൻ തൈവളപ്പിൽ, ഫയർ ഓഫിസർമാരായ നിഖിൽ, അനന്ദു, ശ്രീകുമാർ, ഹോം ഗാർഡുമാരായ രാമചന്ദ്രൻ, ബാബു എന്നിവരും രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply