ലോക വദനാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം പൂടംകല്ലില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു.

രാജപുരം: ലോക വദനാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ ബോധവല്‍ക്കരണ വീഡിയോ, ലഘുലേഖ എന്നിവയുടെ പ്രകാശനവും, നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് ദിനാചരണ സന്ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി, കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് വി ചാക്കോ, പഞ്ചായത്തംഗം ബി.അജിത്ത് കുമാര്‍, ജില്ലാ എഡ്യുക്കേഷണല്‍ മീഡിയ ഓഫിസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.സി.നിഷോകുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.സി.സുകു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. പി പവിത്രന്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. തുടര്‍ന്ന് ബോധവല്‍ക്കരണ പ്രശ്‌നോത്തരി, പുഞ്ചിരി മത്സരം എന്നിവ നടന്നു.

Leave a Reply