ബളാംതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വനദിനാചരണം നടത്തി

രാജപുരം: ലോക വന ദിനത്തില്‍ ബളാംതോട് ജിഎച്ച് എസ് എസ് സീഡ്/ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വനദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വളപ്പിലെ വൃക്ഷ തൈകളെ കൊടും ചൂടില്‍ നിന്ന് സംരക്ഷിക്കാന്‍ മെടഞ്ഞ ഓലകൊണ്ട് സംരക്ഷണ മൊരുക്കി. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലും, സ്വതന്ത്ര്യ ദിനത്തിലും സ്‌കൂളില്‍ നട്ട വൃക്ഷ തൈകള്‍ ക്കാണ് സംരക്ഷണം നല്‍കുന്നത്. തുടര്‍ന്ന് സ്‌കൂള്‍ പരിസരം, പനത്തടി അങ്ങാടി , ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവ വൃത്തിയാക്കുകയും . അവിടെ അലക്ഷ്യമായി കിടന്നിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖകരണ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു . ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ സഹദേവന്‍ മാഷും മറ്റ് അദ്ധ്യാപകരും നേതൃത്വം നല്‍കി.

Leave a Reply