രാജപുരം: ഫുജൈറ….. ഹോളി ഫാമിലി ഹൈസ്ക്കൂള് യു എ ഇ കൂട്ടായ്മ (ഷാര്‍ജ അജ്മാന് ദുബായ്) അംഗങ്ങള്‍ ഫുജൈറ മദ്ഹബ് പാര്‍ക്കില്‍ കളിയും ചിരിയുമായി ഒരു ദിനം ആഘോഷിച്ചു… മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിത്യസ്ത സംസ്ക്കാരത്തില്‍ നിന്ന് വന്നവര്‍ രാജപുരം ഹോളി ഫാമിലി ഹൈസ്ക്കൂളില്‍ നിന്ന് വിദ്യാഭ്യസം പൂര്‍ത്തിയാക്കിയവര്‍ അവരവരുടെ ജീവിത പ്രാരാബ്ധങ്ങളും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി പ്രവാസിയായവര്‍…. അവരെല്ലാം ഇന്ന് ഹോളി ഫാമിലി ഹൈസ്ക്കൂള് യു എ ഇ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നു….. പ്രവാസ ഭൂമിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 70 ഓളം ആളുകള്‍ ഏകദിന പിക്ക് നിക്കില്‍ പങ്കെടുത്തു…. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കലാ കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചു…. പരിപാടിയുടെ വിജയത്തിനായി പ്രസിഡണ്ട് പ്രശാന്ത് തോമസ് സെക്രട്ടറി ജോജീഷ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപികരിച്ച് പ്രവര്‍ത്തിച്ചു.