
രാജപുരം: പാണത്തൂര്‍ പാറക്കടവില്‍ ജീപ്പ് മറിഞ്ഞ് 11 പേര്‍ക്ക് പരിക്കേറ്റു. പാറക്കടവിലെ രജനി (31), ഡ്രൈവര്‍ രാഹുല്‍ (28), കമലാക്ഷി (39), മോഹനന്‍ നെരോടി (38) അനുഷ ബാബു (13), ചന്ദ്ര പള്ളത്താന്‍ (50), ജിസ്മി (28), ചിറ്റ (75), ജാനകി (70), ഗീത (51), ബാബു (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 7 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറക്കടവില്‍ നിന്നും രാവിലെ പാണത്തൂരിലേക്ക് പുറപ്പെട്ട ജനകീയ ജീപ്പാണ് അപകടത്തില്‍ പെട്ടത്. യാത്രയില്‍ ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് കാരണം. ഡ്രൈവര്‍ ജീപ്പ് മണ്‍തിട്ടയില്‍ ഇടിച്ച് നിര്‍ത്താനുള്ള ശ്രമത്തിനിടെ മറിയുകയായിരുന്നു.