രാജപുരം: മലയോര കേന്ദ്രമായ വെള്ളരിക്കുണ്ട് താലൂക്കിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയും, കെഎസ്ആര്‍ടിസിയുടെ സബ് ഡിപ്പോ അനുവദിക്കുന്നതിന് വേണ്ടിയും, കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍, ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിലും,കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയും, മന്ത്രി ആന്റണി രാജുവിനെ നേരില്‍കണ്ട് മലയോരത്തെ യാത്രാക്ലേശത്തിനു പരിഹാരം കാണണമെന്നും, കെഎസ്ആര്‍ടിസിയുടെ സബ് ഡിപ്പോ വെള്ളരിക്കുണ്ടില്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് കേന്ദ്രമാക്കി കെഎസ്ആര്‍ടിസി സബ് ഡിപ്പോ അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു, ഉറപ്പുനല്‍കി. വെള്ളരിക്കുണ്ട് ടൗണില്‍ അടുത്തായി രണ്ട് ഏക്കര്‍ സ്ഥലം ജോഷ്‌ജോ ഒഴുകയില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന്, കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മന്ത്രിക്ക് പ്രത്യേകം നിവേദനം സമര്‍പ്പിക്കുകയായിരുന്നു.. സബ് ഡിപ്പോ വെള്ളരിക്കുണ്ടില്‍ വരുന്നതോടുകൂടി മലയോരത്തെ യാത്രാക്ലേശം അതിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും.. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ലിജിന്‍ ഇരുപ്പക്കാട്ട്, യൂത്ത് ഫ്രണ്ട് ജില്ലാ ഓഫീസ് ചാര്‍ജ് സെക്രട്ടറി വിന്‍സെന്റ് ആവിക്കല്‍, ജില്ലാ സെക്രട്ടറി ജോജി തോട്ടുങ്കല്‍, എന്നിവര്‍ നേതൃത്വം നല്‍കി..