രാജപുരം: തുമ്പോടിയിലെ കൃഷ്ണന്‍ രത്‌ന ദമ്പതിമാര്‍ക്ക് വാസസ്ഥലമൊരുക്കി ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി.
പനത്തടി – മഴ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേല്‍ക്കൂര നിര്‍മ്മിച്ച് താമസിച്ച് വന്നിരുന്ന ദമ്പതികള്‍ക്ക് ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മേല്‍ക്കൂര നിര്‍മ്മിച്ച് നല്‍കി ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി. വര്‍ഷങ്ങളായി പച്ചക്കട്ട കൊണ്ട് പാതി മറച്ച ജനലോ വാതിലോ ഇല്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു തുമ്പോടിയിലെ കൃഷ്ണനും ഭാര്യ രത്‌നയും ഇവരുടെ 8 വയസ്സ് പ്രായമുള്ള മകനും താമസിച്ചിരുന്നത്.ഇവര്‍ ഭക്ഷണം പാകം ചെയ്യുന്നതും, വിദ്യാര്‍ത്ഥിയായ മകന്‍ പഠിക്കുന്നതും, ഇവര്‍ കിടന്നുറങ്ങുന്നതുമെല്ലാം ഈ മുറിയില്‍ തന്നെയായിരുന്നു. ചെറുപ്രായത്തില്‍ തന്നെ പോളിയോ ബാധിച്ച് രണ്ട് കാലുകളും തളര്‍ന്ന കൃഷ്ണന് സ്വന്തമായി ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഭാര്യയായ രത്‌നയുടെ ‘കൂലിപ്പണിയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷിക്കുവാനും കഴിഞ്ഞിരുന്നില്ല. ഈ വാര്‍ഡിലെ മെമ്പറായ പ്രീതി കെ.എസ് ഇവരുടെ ദയനീയ സ്ഥിതി ശ്രദ്ധയില്‍ പെടുത്തിയപ്പോളാണ് ഇവരുടെ ഒറ്റമുറി വീടിന് മേല്‍ക്കൂരയും വാതിലും നിര്‍മ്മിച്ച് നല്‍കാന്‍ ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചത്.പ്രവര്‍ത്തകരില്‍ നിന്ന് ശേഖരിച്ച 25000 രുപ ഇതിന് വേണ്ടി ചിലവഴിച്ചു.തുടര്‍ന്ന് വീടിന് വൈദ്യുതി ലഭിക്കുന്നതിനും, ശുചി മുറി നിര്‍മ്മാണത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള ശ്രമത്തിലാണ് കമ്മറ്റി.
പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ വേണുഗോപാല്‍, കെ.എസ്.പ്രീതി , ബിജെ പി ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്രസറളായ, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ.സുരേഷ്, വൈസ് പ്രസിഡന്റ് ഒ.എ.സുന്ദരന്‍, സെക്രട്ടറി പ്രതീഷ് കെ.എസ്, കെ.കെ ദാസ് ,വിനോദ് മതിലില്‍, ബാലാമണി തുമ്പോടി, അനീഷ് കെ, ഹരീഷ്, അനില്‍, ദീക്ഷിത്, അനീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.