റോഡ് നന്നാക്കിയില്ല. അധികൃതരെ ട്രോളി ക്കൊണ്ട് പൂടംകല്ല് ടൗണിൽ ഫ്ലക്സ് ബോർഡ്

രാജപുരം: കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ പുടംകല്ല് മുതല്‍ ചിറക്കടവ് വരെയുള്ള ഭാഗത്തെ നവീകരണം നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് എം എല്‍ എ , പൊതുമരാമത്ത് അധികൃതര്‍ , ത്രിതല ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ ട്രോളുമായി പൂടംകല്ല് ടൗണില്‍ സാന്ത്വനം പുരുഷ സ്വയം സഹായ സംഘത്തിന്റെ പേരില്‍ ബോര്‍ഡ് സ്ഥാപിച്ചു. ഇന്നു രാവിലെയാണ് പാത നാലു വരിയായി വികസിപ്പിച്ച അധികൃതര്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന് എഴുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. റോഡിലെ കുഴികളുടെ ഫോട്ടോകളും ബോര്‍ഡിലുണ്ട്.

Leave a Reply