യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അശ്വിന്‍മേലത്തിനു യാത്രയയപ്പ്.

രാജപുരം: ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ടും, മണ്ഡലം സെക്രട്ടറിയുമായ അശ്വിന്‍ മേലത്തിനു വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പും, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത അബ്ദുള്ള, ജില്ലാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായി തെരഞ്ഞെടുത്ത വിനോദ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത ബി.രമഎന്നിവര്‍ക്ക് സ്വീകരണവും , മഹിളാ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി രൂപീകരണവും നടന്നു. യോഗത്തില്‍ ഗോപി കാഞ്ഞിരതടി സ്വാഗതം പറഞ്ഞു.ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു ,കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എംഎം സൈമണ്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബി. രമ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയരാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് , യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിനോദ്, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി ഉമ്മര്‍ പു ണൂര്‍ , മഹിളാ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ഉഷ അപ്പുകുട്ടന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം ട്രഷറര്‍ പ്രേമ, അശ്വിന്‍, മനീഷ്, നൗഷാദ്,ജോര്‍ജ്ജുകുട്ടി, ഉഷ, കാര്‍ത്തിക രതീഷ്,സജി പുന്നശ്ശേരി, കെ.വി.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.പതിമൂന്നാം വാര്‍ഡ് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ആയി ഉഷ കാഞ്ഞിര തടി, വൈസ് പ്രസിഡണ്ടായി ബിന്ദു ഗംഗാധരന്‍ സെക്രട്ടറിയായി നസീമ അബ്ദുള്ള,ജോയിന്‍ സെക്രട്ടറിമാരായി അമൃത രാജേഷ്, സിജി ജോര്‍ജ് , ട്രഷററായി സുമിത നാരായണന്‍ എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply