പനത്തടി പഞ്ചായത്തിനെ അനുമോദിച്ചു.

പനത്തടി പഞ്ചായത്തിനെ അനുമോദിച്ചു.

രാജപുരം: 2021-22 വർഷം 100 ശതമാനം നികുതി പിരിച്ച പഞ്ചായത്തെന്ന നിലയിൽ പനത്തടി പഞ്ചായത്തിനെ എഡി പി കെ.വി.ഹരിദാസ് നേരിട്ടെത്തി അനുമോദിച്ചു. പാണത്തൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപടിയിൽ പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉപഹാരം ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് സംസാരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത അരവിന്ദൻ, സുപ്രിയ ശിവദാസ് ഭരണ സമിതിയംഗങ്ങൾ ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി എം.സുരേഷ് കുമാർ സ്വാഗതവും അസി.സെക്ടറി കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply