കളളാര്‍: രാജപുരം കരിസ്മാറ്റിക് സബ് സോണിന്റെ നേതൃത്വത്തില്‍ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനും സൗഖ്യ ശുശ്രൂഷയും കേരള കത്തോലിക്ക കരിസ്മാറ്റിക്ക് രാജപുരം സബ് സോണിന്റെ നേതൃത്വത്തില്‍ 2018 മെയ് 5 ശനിയാഴ്ച കള്ളാര്‍ തിരുഹൃദയ ധ്യാനാശ്രമത്തില്‍ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നു. അനുഗ്രഹീത വചന പ്രയോഷകനും കെ.സി.സി.ആര്‍.എസ്.ടി സെക്രട്ടറിയുമായ ബ്രദര്‍ സെബാസ്റ്റാന്‍ താന്നിക്കല്‍ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു. രാവിലെ 9.30ന് ജപമാലയോടു കൂടി ആരംഭിക്കുന്ന ശ്രുശ്രൂഷകള്‍ 3.30 ന് സൗഖ്യാരാധനയോടു കൂടി സമാപിക്കുന്നതാണ്.