രാജപുരം : കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും പനത്തടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് ചെറു പനത്തടിയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി വാര്‍ഡില്‍ നടപ്പിലാക്കേണ്ട കാര്‍ഷിക പരിപാടികളെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് വാര്‍ഡ് തല സമിതി രൂപീകരിച്ചു. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വാര്‍ഡ് അംഗം എന്‍. വിന്‍സെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പനത്തടി കൃഷി ഓഫീസര്‍ കെ.ജി.ബാബുരാജ് അധ്യക്ഷത വഹിച്ചു.