മാലക്കല്ല് പറക്കയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ടോറസ് ലോറിയില്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്.

രാജപുരം: പറക്കയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ടോറസ് ലോറിയില്‍ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്. കള്ളാര്‍ അഞ്ചാലയിലെ ആനിമൂട്ടില്‍ ഫിലിപ്പ് (62),
ജോണി (42), ഓട്ടോ ഡ്രൈവര്‍ ആനിമൂട്ടില്‍ അനൂപ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഫിലപ്പിനെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പള്ളി ഭാഗത്തു നിന്നും വരുന്ന ലോറിയും മാലക്കല്ലില്‍ നിന്നും ചേടിക്കുണ്ട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് ഇടിച്ചത്.

Leave a Reply