ശ്രീശങ്കര ബേളൂർ എൻ എസ് എസ് കരയോഗ മന്ദിരം ഉദ്ഘാടനം ചെയ്തു.

ശ്രീശങ്കര ബേളൂർ എൻ എസ് എസ് കരയോഗ മന്ദിരം ഉദ്ഘാടനം ചെയ്തു.

രാജപുരം: ഹൊസ്ദൂർഗ് താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയനിലെ 2730-ാം നമ്പർ ശ്രീശങ്കര ബേളൂർ കരയോഗ മന്ദിരം യൂണിയൻ പ്രസിഡന്റ്
കെ.പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഗോപാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.പി.ശ്രീകുമാർ ഛായാചിത്രം അനാഛാദനം ചെയ്തു. താലൂക്ക് യൂണിയൻ ധനസഹായം യൂണിയൻ പ്രസിഡന്റ് കെ. പ്രഭാകരൻ നായർ കരയോഗം പ്രസിഡന്റിനു കൈമാറി. സെക്രട്ടറി മോഹനൻ പിള്ള , ട്രഷറർ സത്യനാഥൻ, യൂണിയന്റെ മുൻ സെക്രട്ടറി ആർ.മോഹനകുമാർ, സെക്രട്ടറി ചന്ദ്രബാബു, നാരായണൻ നായർ, രാജേന്ദ്രൻ, ശാന്തകുമാരി അമ്മ, ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യൂണിയൻ പ്രസിഡന്റ് ഉപഹാരം നൽകി. വനിതാ സമാജ അംഗങ്ങളുടെ തിരുവാതിര, ഉച്ചഭക്ഷണം എന്നിവ നടന്നു. ഭാരവാഹികളായി ഗോപാലകൃഷ്ണൻ മാസ്റ്റർ ( പ്രസിഡന്റ്), മോഹനൻ പിള്ള (സെക്രട്ടറി), എം.സത്യനാഥൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply