ഇത് ഒരു കൂട്ടമല്ല ഒരു പ്രതീകമാണ് മത സൗഹാര്‍ദ്ധത്തിന്റെ പ്രതീകം

രാജപുരം: ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ യു എ ഇ കൂട്ടായ്മ ദുബായ് ഷാര്‍ജ അജ്മാന്‍ യൂണിറ്റ് 24.4.22 ന് ഷാര്‍ജ അബുഷാഗരയിലുള മലനാട് റസ്റ്റോറന്റില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു…. പുണ്യറമദാന്‍ മാസത്തിന്റെ സന്ദേശം നല്‍കുന്നതിനായി ഷാര്‍ജ ഇമാം അബ്ദുലത്തീഫി( അമ്പലത്തറ )പരിപാടിയിയില്‍ പങ്കെടുത്തു…. 70 കളില്‍ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ മുതല്‍ പുതുതലമുറയില്‍പ്പെട്ടവര്‍ വരെ ഇഫ്ത്താര്‍ സംഗമത്തില്‍ പങ്കെടുത്തിരുന്നു. പരിമിതമായ സൗകര്യത്തില്‍ കൂട്ടായ്മയുടെ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി കൂട്ടായ്മയുടെ ഭാവി പരിപാടികള്‍ക്ക് കരുത്ത് നല്‍കുന്നതാണ്.

Leave a Reply